Sale!

Ilakalude Aantharika Shastram | ഇലകളുടെ ആന്തരികശാസ്ത്രം

Original price was: ₹180.00.Current price is: ₹155.00. 14% Off

ഒരാളുടെ നീതിബോധവും മനസ്സലിവും വാക്കുകളായി രൂപാന്തരപ്പെടുമ്പോഴുള്ള അനുഭവമാണ് ഈ സമാഹാരത്തിലെ പല കവിതകളും പങ്കുവയ്ക്കുന്നത്. ജീവിതത്തെ ചൂഴ്ന്നുള്ള സൂക്ഷ്മ‌വും വ്യത്യസ്തവുമായ നിരീക്ഷണങ്ങളാണിത്. ചിലതിലെങ്കിലും വിമർശനമുണ്ട്, പരിഹാസമുണ്ട്, അനുതാപമുണ്ട്, നിസ്സഹായതയുണ്ട്. എങ്കിലും ജാഗ്രതയോടെ ലോകജീവിതത്തെ നോക്കിക്കാണുന്ന മനസ്സിന്റെ അടയാളപ്പെടുത്തലാണ് ‘ഇലകളുടെ ആന്തരികശാസ്ത്രം.’
പ്രിയയുടെ കവിതകൾ ഓർമ്മകളുടെ സ്ഫടിക ശില്പങ്ങളാണ്. അതിസൂക്ഷ്‌മമായ ജീവിതാനുഭവങ്ങളുടെ കാഴ്‌ചകൾ അത് ധ്വനിപ്പിക്കുന്നു. അതുനൽകുന്ന നീതിബോധം ഒരുപക്ഷേ ജീവിതം തിരുത്താൻ വായനക്കാരെ പ്രേരിപ്പിച്ചെന്നിരിക്കും.
അവതാരികയിൽ ഡോ. ഇ. ബാനർജി
Shopping Cart
0
Scroll to Top