എഴുത്ത് : കുറ്റകൃത്യങ്ങളുടെ മനഃശാസ്ത്രം: ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ കടങ്കഥ | രക്തരൂക്ഷിതമായ താമരപ്പൂക്കൾ
2026-03-26
അഭിജിത്ത് ബിനീഷിന്റെ “രക്തരൂക്ഷിതമായ താമരപ്പൂക്കൾ” ഒരു ചോദ്യത്തിൽ നിന്ന് തുടങ്ങി ഒരുപാട് ചോദ്യങ്ങളിൽ അവസാനിക്കുന്ന ഒരു ത്രില്ലറാണ്. അധികം നീട്ടലോ വളയ്ക്കലോ ഇല്ലാത്ത അവതരണം, ഒരു ക്രിമിനൽ കഥാപാത്രം സ്വാഭാവികമായി ചിന്തിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന വഴിത്തിരിവുകൾ, വായനയ്ക്കു ശേഷം വായനക്കാരിൽ അവശേഷിക്കുന്ന ചോദ്യങ്ങൾ – ഇവയിലൂടെ നായകൻ അനുഭവിക്കുന്ന സംഘർഷങ്ങൾ വായനക്കാരുടേതു കൂടിയാവുന്നു.
പെട്ടെന്ന് തീർന്നു പോവുന്നു എന്നത് ഇവിടെ രചനയുടെ മികവും ഒരു പോരായ്മയുമായി തോന്നി. എന്നാൽ നമ്മുടെ ചുറ്റും കുറ്റകൃത്യങ്ങൾ നടക്കുന്ന രീതി ആലോചിച്ചു നോക്കിയപ്പോൾ, ഇവിടെ എഴുത്തുകാരൻ തികച്ചും റിയലിസ്റ്റിക്കായ ഒരു സമീപനമാണ് ഉപയോഗിച്ചത് എന്ന് മനസ്സിലാകുമ്പോൾ, നേരത്തെ ഞാൻ ഉപയോഗിച്ച ‘പോരായ്മ’ എന്ന വാക്ക് തിരുത്തേണ്ടി വരുന്നു. ഇന്നത്തെ ലോകം വേഗത്തിൽ മത്സരിക്കുന്നത് മനുഷ്യമനസ്സിനോടാണ്. ഓരോ മത്സരത്തിനും ശേഷം അടുത്ത മത്സരത്തിനൊരുങ്ങുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. നമ്മൾ കാണുന്ന ഓരോ കുറ്റകൃത്യങ്ങളും ആസൂത്രിതമാണ്, ബാക്കിയാവുന്ന ചോദ്യങ്ങളും ഉത്തരങ്ങളും അതുപോലെ തന്നെയല്ലേ എന്ന കടങ്കഥ മാത്രം ബാക്കിയാവുന്നു.
This is a manipulated world, just like human beings; so will the truth they create also be manipulated?
–ഷഹീദ് സാഹിൽ
