Poetry
Red Alert | റെഡ് അലർട്ട്
Original price was: ₹135.00.₹120.00Current price is: ₹120.00. 11% Off
ജാഗ്രതയുള്ള മൊഴിവഴക്കമാണ് ശ്രീ. അച്യുത് എ രാജീവിൻ്റെ കവിതകളുടെ സവിശേഷത. എപ്പോഴും ‘ ലൈവാ’യ ഭാഷയും ഭാവനയും സൂക്ഷിക്കുന്ന പുതുകവിതയുടെ ലോകത്താണ് ഈ കവിതകളുടെ വാസം. ഇനി ഒരുനാൾ സാഹചര്യങ്ങളാൽ എന്നേക്കുമായ് താഴിട്ട് പൂട്ടി മറ്റെങ്ങോട്ടോ കൂടുമാറിയെന്നിരിക്കാം നാം എങ്കിലും കല്ലും മണ്ണുമായ മെയ്യ് വിട്ടിറങ്ങി വീടിൻ്റെ ആത്മാവ് അന്നുമുതൽ നമ്മളിൽ കുടിയിരിക്കും ഒഴിയാത്ത ഗൃഹാതുരത്വമായ്.. എന്ന് ‘ വീട് ‘ എന്ന കവിതയിൽ കവി എഴുതുന്നുണ്ട്. വായനയ്ക്ക് ശേഷം ഈ സമാഹാരത്തിലെ കവിതകൾ നമുക്കുള്ളിൽ പലമട്ടിൽ കുടിയിരിക്കുക തന്നെ ചെയ്യും.. ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും..




