Annammayude Sadhacharam | അന്നമ്മയുടെ സദാചാരം

140.00

തളർന്ന് പോയവരെ താങ്ങി നിർത്താൻ കഴിവുള്ള കഥകളാണിവ. ഓരോ കഥയും പുതിയ ചിന്തയുടെ തെളിച്ചം നീട്ടി മനുഷ്യ മനസ്സിനെ ഉണർത്തുകയാണിവിടെ. ജീവിക്കുവാനും ജയിക്കാവാനും ആഗ്രഹിക്കുന്നവർക്ക് ഈ കഥകൾ കരുത്തു പകരുമെന്ന് തീർച്ച. ഈ സമാഹാരത്തിലെ കഥാപാത്രങ്ങൾ ജീവിക്കുന്നത് പോരാടി നേടിയ ജീവിതങ്ങളാണ്. നിഴലനക്കങ്ങളിൽ സദാചാരം തിരയുന്നവർക്കുള്ള മറുപടിയാണ് അന്നമ്മ എന്ന കഥാപാത്രം. കാളിയാകട്ടെ, കഥകൾക്കതീതമായി ഉയരങ്ങൾ താണ്ടിയ കീഴാളരെ പ്രതിനിധാനം ചെയ്യുന്നു. അന്ധവിശ്വാസവും ജാതി ചിന്തയും വളർന്നു മുറ്റിയ സമൂഹത്തിന്റെ നടുവിലേക്ക് ഈ കഥകൾ നൂറ് ചോദ്യ ങ്ങളുമായി ഉയർന്ന് നിൽക്കുന്നു. ഒറ്റ് എന്ന കഥ സതീശന്റെ സ്വാർത്ഥ ഹൃദയത്തിലേക്ക് നീളുന്ന സഹജീവിയുടെ കരുതലാണ്. ഓരോ കഥയും പലമട്ടിൽ നമ്മെ തൊടാൻ കെൽപ്പുള്ള വിഭിന്നങ്ങളായ അനുഭവങ്ങളുടെ ആവിഷ്ക്കാരങ്ങളാണ്. കഥയ്ക്ക് ശേഷവും കഥയിലെ ഊർജ്ജം വായ നക്കാരെ പിൻതുടരും എന്നത് തീർച്ചയാണ്.

Shopping Cart
0
Scroll to Top