Travel
Bhoottaanile Ekantha Veedhikal | ഭൂട്ടാനിലെ ഏകാന്ത വീഥികൾ
Original price was: ₹310.00.₹260.00Current price is: ₹260.00. 16% Off
ഭൂട്ടാനിൽ ദശാബ്ദങ്ങൾക്കു മുമ്പ് എഞ്ചിനിയർ ആയി ജോലി ചെയ്ത, ഹൃദയത്തിൽ സംഗീതം നിറച്ചുവച്ചിരിക്കുന്ന, സൗന്ദര്യാരാധകനായ ഒരു മനുഷ്യൻ്റെ അനുഭവങ്ങളുടെ പുസ്തകമാണ് ഭൂട്ടാനിലെ ഏകാന്തവീഥികൾ ഓർമ്മയുടേയും യാത്രയുടേയും കൂടി പുസ്തകമാണിത്. എഴുത്തിൽ അങ്ങനെ വ്യാപരിച്ചിട്ടില്ലാത്ത രാമദാസ് പി. മഞ്ഞു പൊഴിയുന്നതുപോലെ ഓർമ്മകളെ പൊഴിച്ചിടുകയാണ്.
ആനന്ദത്തിന്റെ ഭൂമിയിൽ അധിവസിച്ച ഒരാളുടെ ആത്മരേഖകൾ വായനക്കാരേയും സന്തോഷിപ്പിക്കും. ആഹ്ളാദത്തിന്റെ ശൃംഗങ്ങളിലേക്ക് നടന്നു കയറാൻ വായന ക്കാരെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു.
കെ. രാജേഷ് കുമാർ




