Sale!

Chakrakaserayile Manas | ചക്രകസേരയിലെ മനസ്സ്

Original price was: ₹150.00.Current price is: ₹135.00. 10% Off

ചക്രക്കസേരയിലെ മനുഷ്യർക്കും ചിറകുകളുണ്ട് എന്നത് ജീവിതോന്മുഖമായ

സങ്കല്പമാണ്. ഒരിക്കലും അസ്തമിക്കാത്ത മാനവികതയിലും മനുഷ്യന്റെ

ഊർജ്ജത്തിലുമാണ് ഈ സമാഹാരത്തിലെ കവിതകൾ വളരുന്നത്. കൂടിന്

പുറത്തേക്ക് കാൽവയ്ക്കാനും വിശാലവും പ്രക്ഷുബ്ധവും അനേകമാനങ്ങൾ

നിറഞ്ഞതുമായ ആകാശങ്ങളിലേക്ക് ഉയർന്നുപൊങ്ങാനും അതിൻറെ

വിതാനങ്ങളിൽ പ്രത്യാശ നട്ടുവളർത്താനും മനുഷ്യർക്ക് കഴിയും എന്ന്

പേർത്തും പേർത്തും ഈ കവിതകൾ ഓർമിപ്പിക്കുന്നു. ചക്രക്കസേരയിൽ

ഇരിക്കുമ്പോഴും ലോകത്തിൻറെ അനുഭൂതികളുടെ അതിരുകൾക്കപ്പുറത്തേക്ക്

പാഞ്ഞുയരുന്ന കേരളത്തിലെ സ്പൈനൽ മസ്കുലർ അട്രോഫി ബാധിതരായ

മനുഷ്യരുടെ പ്രതിനിധിയായ ശ്രീ കൃഷ്ണകുമാർ ആണ് ഈ പുസ്തകത്തിൻറെ

വിത്ത്. എന്നാൽ ഉള്ളിൽ ഉയർപ്പിന്റെ ചിറക് സൂക്ഷിക്കുന്ന സകല

മനുഷ്യർക്കുമായാണ് ഈ കവിതകളുടെ നിൽപ്പ്.

Shopping Cart
0
Scroll to Top