Poetry
Ek Thara | ഏക് താര
₹115.00
അതിരുകൾ വരയ്ക്കപ്പെട്ട ആകാശമുല്ലകളും സ്വയം തിരുത്തലും സ്നേഹമുള്ള അയൽപ്പക്കവും ഉദയസൂര്യന്റെ വെട്ടമുള്ള രാത്രികളും ഗൗരിയും പ്രണയാതിശയങ്ങൾ തേടുന്ന ചിഹ്നങ്ങളും അത്ഭുതമായ അർപ്പുതം അമ്മാളും ആത്മഹത്യക്കല്ലാതെ ഒന്നിന്നും കൊള്ളാത്ത വാർദ്ധക്യവും കെട്ടുപോയ നക്ഷത്രവും നമ്മൾക്കിടയിലെ പച്ചവെളിച്ചവും ചിതറിപ്പോയ ഒച്ചകളും പൂക്കുന്ന ഭ്രാന്തും ദുരൂഹ ചുഴിസ്ഥലികളും ഉപാധികളില്ലാത്ത പ്രണയസങ്കൽപ്പവും വരിഞ്ഞു കെട്ടിയ വാക്കുകളും മാരകമാംവിധം വരവറിയിക്കുന്ന മറവിയും നമ്മെ സ്പർശിക്കുകയാണ്. ഓരോ കവിതയും ദർശനങ്ങളുടെ ചിറകടിയാൽ സജീവമായിരിക്കുന്നു. അവിടെ വിയോജിപ്പുകളുടെ സിംഫണി ഉയർന്നുകഴിഞ്ഞു. – അവതാരികയിൽ കുരീപ്പുഴ ശ്രീകുമാർ




