Sale!
Stories
Illa maram | ഇല്ലാ മരം
₹140.00 Original price was: ₹140.00.₹130.00Current price is: ₹130.00. 7% Off
Link copied!
അസ്വസ്ഥയായ കാറ്റിന്റെ താളത്തിൽ എന്റെ നിറുകയിലൊന്ന് തട്ടിത്തലോടുവാൻ ഒരു ശവംനാറിച്ചെടിയും അതിലൊരു പൂവും മാത്രം ബാക്കിയാവും… ഗ്രാമ്യപദങ്ങളുടെയും ഗ്രാമീണ ബിംബങ്ങളുടെയും വൈയക്തിക ദുഃഖങ്ങളുടെയും തീക്ഷണ സ്വപ്നങ്ങളുടെയും പറുദീസയാണ് “ഇല്ലാമര’ത്തിലെ കവിതകൾ. എന്നാൽ അവിടെ നിന്നുപോകുന്നില്ല എന്നതാണ് ഈ കവിതക്കാലുകളുടെ ചൈതന്യം. തൃക്കാർത്തിക വിളക്കും ചിറകുള്ള നക്ഷത്രങ്ങളും ദേവാംഗനകളിൽ നിന്ന് കടം കൊണ്ട് നൃത്തച്ചുവടുകൾക്കുമൊപ്പം ബിഥോവന്റെ സംഗീതത്തിന്റെ വിസ്തൃത പ്രപഞ്ചവും ഈ കവിതകളിൽ ആവാഹിക്കപ്പെടുന്നു. പലമകളുടെ അനുഭവകാന്തിയും ചലനാത്മകതയും കൊണ്ട് ധീരമായി സ്വയം സംസാരിക്കുന്ന കവികൾ സൃഷ്ടിക്കുന്ന സമാന്തര ലോകമാണ് ഇല്ലാമരം നമുക്ക് മുന്നിൽ തളിർപ്പിക്കുന്നത്.

