Sale!

Jinnu Paranja Kadha | ജിന്ന് പറഞ്ഞ കഥ

Original price was: ₹300.00.Current price is: ₹260.00. 13% Off

ജിന്നും മനുഷ്യനും കഥാപാത്രങ്ങളാകുന്ന വിസ്മയ കഥയാണിത്. ഒരു ജിന്നും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെയും കഥ. ഉന്മാദത്തിന്റെ ഏഴാമാകാശത്ത് പറന്നു നടക്കുന്ന ഒരു യുവാവ് ജീവിതം അവസാനിപ്പിക്കാനായി കടലിൽ ചാടിയിട്ടും മരണപ്പെടുന്നില്ല. നല്ലവനായ ജിന്നവനെ രക്ഷിക്കുന്നു. ജിന്ന് അവനോട് തൻ്റെ കഥ പറയുന്നു. ഭൂമിയിലേക്ക് നാട് കടത്തപ്പെട്ട ജിന്നിന്റെ വേദന മനസ്സിലാക്കിയ യുവാവ് ജിന്നിന് അവന്റെ പ്രണയിനിയെ സ്വന്തമാക്കുവാനും ജിന്നുകളുടെ ലോകത്തേക്ക് മടങ്ങുവാനുമായി അവന്റെ നഷ്ടപ്പെട്ട മൂന്ന് സാധനങ്ങൾ വീണ്ടെടുത്ത് കൊടുക്കാം എന്ന് വാക്ക് നൽകുന്നു. ആ വാക്ക് പാലിക്കാനായി യുവാവ് നടത്തുന്ന അത്ഭുതയാത്രയാണ് ഈ നോവൽ. കടലിന്റെ അടിയിലെ അതിശയങ്ങളും സൂര്യപ്രകാശം പോലും കടന്നു ചെല്ലാത്ത വിദൂര മലമടക്കുകളിലെ മനുഷ്യൻ കാണാത്ത അത്ഭുത കാഴ്ചകളും ഭൂമിക്കുള്ളിലെ അമ്പരപ്പെടുത്തുന്ന വിവരണങ്ങളുമായി വായനക്കാരെ ആകാംഷയുടെ പരകോടിയിൽ എത്തിക്കുന്ന നോവൽ ശില്പമാണ് ജിന്ന് പറഞ്ഞ കഥ.

Shopping Cart
0
Scroll to Top