Lingabharathinte Rashtreeyam | ലിംഗഭാരത്തിന്റെ രാഷ്ട്രീയം
₹150.00
ജെൻഡർ പ്രമേയമായ ലേഖനങ്ങളുടെ സമാഹാരം. ലിംഗനീതി ജനാധിപത്യത്തിന്റെ കേന്ദ്ര അനുഭവമാകണം എന്നാണ് വയ്പ്പ്. ഒരു രാഷ്ട്രീയ ക്രമമായോ സാമൂഹിക ജീവിത മാതൃകയായോ ജനാധിപത്യം പുലർന്നുപോന്ന ഇടങ്ങളിൽ പോലും ലിംഗനീതിയോ സമത്വമോ നിലനിന്നിരുന്നില്ല; നിലനിൽക്കുന്നുമില്ല. ഗാർഹിക മണ്ഡലവും പൊതുമണ്ഡലവും ആണുങ്ങൾ വാഴുന്ന, ആണുങ്ങളാൽ ക്രമീകരിക്കപ്പെടുന്ന ജീവിതാനുഭങ്ങളുടെ പുല്ലിംഗ പ്രദേശങ്ങളായി നിലനിൽക്കുമ്പോൾ തന്നെയാണ് ലോകമെമ്പാടും ലിംഗനീതിക്കു വേണ്ടി പോരാട്ടങ്ങളുയരുന്നത്. ജനാധിപത്യ ലിംഗബന്ധങ്ങളുടെ തുറസ്സുകളിലേക്ക് നീണ്ടു പോകുന്ന മൗലികമായ ലേഖനങ്ങളുടെ സമാഹാരം. അധികാരത്തിന്റെ ആൺകോയ്മയോട് കലഹിച്ചും വിയോജിച്ചും നവീനമായ ഒരു ബദൽ അധികാര പാഠം നിർമ്മിക്കുന്നതിലൂടെ മാത്രമേ നിലനിൽക്കുന്ന ലിംഗബന്ധങ്ങളെ റദ്ദു ചെയ്യാനാവു എന്ന് ഓർമിപ്പിക്കുകയും അധികാരത്തിന്റെ പുതിയ നോട്ട സ്ഥാനങ്ങൾ കണ്ടെത്തുകയുമാണ് ഈ ഓരോ ലേഖനവും.

