Mahathwathinu Oru Margadharshi | മഹത്വത്തിന് ഒരു മാർഗദർശി
Original price was: ₹299.00.₹260.00Current price is: ₹260.00. 13% Off
‘മഹത്ത്വത്തിന് ഒരു മാർഗ്ഗദർശി’ വളരെ ഉപയോഗപ്രദവും പ്രായോഗികക്ഷമവുമായ ഒരു കൈപുസ്തകമാണ്. ഇത് വ്യക്തിജീവിതത്തിലും തൊഴിൽമേഖലയിലും അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കാൻ നിങ്ങൾക്ക് പ്രചോദനം നൽകും. ഈ ലോകത്തിലെ സമുന്നതരായ മാർഗ്ഗദർശകരിൽ ഏറ്റവും പ്രശസ്തനാണ് റോബിൻ ശർമ്മ. അദ്ദേഹത്തിന്റെ നൂതനങ്ങളായ ആശയങ്ങൾ മാനേജ്‌മെന്റ് വിദഗ്ദ്ധരെയും കലാകായികതാരങ്ങളെയും നിരവധി കുടുംബങ്ങളെയും ‘ഫോർച്യൂൺ 100’ കമ്പനികളെയും പ്രതിസന്ധികൾ തരണം ചെയ്യാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ജീവിത വിജയത്തിനുള്ള സമവാക്യമെന്ന് വിശേഷിപ്പിക്കാവുന്ന മഹത്ത്വത്തിന് ഒരു മാർഗ്ഗദർശി നിങ്ങളുടെ ഉപബോധമനസ്സിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാൻ സഹായിക്കും. ഈ മഹൽഗ്രന്ഥത്തിലൂടെ നിങ്ങൾക്ക് താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനും കഴിയും:
അത്ഭുതവിജയം സ്വന്തമാക്കിയവരുടെ വ്യക്തിപരമായ തന്ത്രങ്ങൾ
നിങ്ങളുടെ സംരംഭങ്ങൾ ലക്ഷ്യത്തിലെത്തിക്കാനുള്ള ആശയങ്ങൾ
പ്രതിബന്ധങ്ങളെ വെല്ലുവിളികളായി കരുതി മുന്നേറുവാനുള്ള ഉപായങ്ങൾ
മികച്ച പ്രവർത്തനക്ഷമതയ്ക്കുള്ള വിപ്ലവകരമായ നയങ്ങൾ
ജീവിതം ആസ്വദിച്ചുകൊണ്ടുതന്നെ അർഹമായ സമ്പത്ത് നേടാനുള്ള മാർഗ്ഗങ്ങൾ
നല്ല ആരോഗ്യവും ഊർജ്ജസ്വലതയും സ്വന്തമാക്കാനുള്ള നൂതനരീതികൾ
ജീവിതവും തൊഴിലും സമീകരിച്ച് രണ്ടു മേഖലകളും ഒരുപോലെ ആസ്വാദ്യകരമാക്കാനുള്ള ഉപാധികൾ




