Poetry
Murinjuveena Pakshithuvalukal | മുറിഞ്ഞു വീണ പക്ഷിത്തൂവലുകൾ
Original price was: ₹180.00.₹150.00Current price is: ₹150.00. 17% Off
മനസ്സിൽ കവിതയുമായി ജീവിക്കുന്ന ജസിയ ഷാജഹാൻ്റെ ഏഴാമത്തെ കവിതാസമാഹാരമാണ് ” മുറിഞ്ഞു വീണപക്ഷിത്തൂവലുകൾ”. ” ഇന്നലെരാത്രി ഒരു പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങി” എന്നു കവിതയെഴുതിയ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പിന്മുറക്കാരി. അനുഭൂതികൾ നിറഞ്ഞുതുളുമ്പിയതാണ് ജസിയയുടെ കവിതകൾ.
പദസമ്പത്താണ് ഈ എഴുത്തുകാരിയുടെ ഏറ്റവും വലിയ കൈമുതൽ. ആശയങ്ങളുടെ ആഴവും ഔന്നത്യവും ഓരോ കവിതകളിലും അനുഭവവേദ്യമാകുന്നു.വാക്കുകൾ കൊണ്ട് വാങ്മയങ്ങൾ സൃഷ്ടിക്കുന്നു.
പ്രണയമെന്ന അനശ്വര വികാരവും മരണമെന്ന ആത്യന്തിക സത്യവും കവിതകളിൽക്കൂടി ജസിയ ആവിഷ്ക്കരിക്കുന്നു.


