Poetry
Nee Kattayi Thalodumbol | നീ കാറ്റായി തലോടുമ്പോൾ
Original price was: ₹160.00.₹150.00Current price is: ₹150.00. 6% Off
മലയാളകവിതയുടെ സൗന്ദര്യവഴക്കങ്ങളിൽ പാരമ്പര്യബദ്ധവും നവീനവുമായ ഇരുവഴി ഒരുപോലെ പ്രതിഫലിപ്പിക്കുന്ന കാവ്യാഖ്യാനമാണ് ‘നീ കാറ്റായ് തലോടുമ്പോൾ’. വൃത്തപ്രകരണത്തിന്റെയും താളവൈ വിധ്യങ്ങളുടെയും സ്വഭാവത്തെ സ്വാംശീകരിക്കുമ്പോഴും ലോകകവിതയിലുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപപരമായ പരീക്ഷണങ്ങളുടെ കൂടി സാധ്യത ആരായുകയാണ് ഈ കൃതി. വെൽഷ് എൻഗ്ലിനോ ഹൈക്കുവോ പോലെ, ബാഷോയുടെയോ റൂമിയുടെയോ വരികൾ പോലെ അർത്ഥപുഷ്ടവും മിതവാക്യരൂപിയുമാണ് ഇതിലെ ഓരോ കവിതകളും. ഉത്പാദനക്ഷ്മമായ ചെറുജന്മങ്ങൾ എന്ന് അവയെ വിശേഷിപ്പിക്കാം. കവിത ബഹുസ്വരവും ബഹുരൂപിയുമാകുന്ന കാലത്ത് ബഹുലതകളുടെ ഭാഗമായി സ്വയം വെളിപ്പെട്ടുനിൽക്കുന്ന കവിതകളാണ് ഈ പുസ്തക ത്തിന്റെ ഞരമ്പുകൾ.




