Sale!

Njan Balaheenanaya Mosha | ഞാൻ ബലഹീനനായ മോശ

Original price was: ₹300.00.Current price is: ₹260.00. 13% Off

വിശുദ്ധ ബൈബിളിലെ പഴയനിയമത്തിന്റെ താളുകളിൽ നിന്ന് അടർത്തിയെടുത്ത ഹൃദ്യമായ ഒരു പ്രമേയം. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട ആദ്യ പ്രവാചകനായ മോശ… വിക്കനായിരുന്നിട്ടും ദൈവത്തോട് മുഖാമുഖം സംസാരിക്കുവാൻ വരം ലഭിച്ചവൻ, ദൈവം അടയാളമായി നൽകിയ വടികൊണ്ട് തന്റെ അനുയായികളെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുവാൻ അത്ഭുതങ്ങൾ പ്രവർത്തിച്ചവൻ, ചെങ്കടലിനെ രണ്ടായി വിഭജിച്ചവൻ, നാല്പത് വർഷത്തോളം കഠിനമായ പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് ഇസ്രായേൽ ജനത്തെ മരുഭൂമിയിലൂടെ നയിച്ചവൻ, ദൈവം നൽകിയ പത്ത് കൽപ്പനകൾ ഏറ്റുവാങ്ങുവാൻ ഭാഗ്യം ലഭിച്ചവൻ, ദൈവത്തിൽ അടിയുറച്ച വിശ്വാസത്തോടെ പ്രവർത്തിച്ചിട്ടും വാഗ്ദത്ത ഭൂമിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട നിർഭാഗ്യവാൻ…. ശക്തനെങ്കിലും ബലഹീനനായ മോശയെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച ഉജ്ജ്വല നോവൽ.. പഴയ നിയമത്തിലെ പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തനം എന്നീ 4 പുസ്തകങ്ങളിലുമായി 137 അധ്യായങ്ങളും 4000 ത്തോളം വാക്യങ്ങളുമുണ്ട്. അവയിലെ ആത്മീയത ഒട്ടും ചോർന്നു പോകാതെ തന്നെ ആശയങ്ങളെ സ്വാംശീകരിച്ച് 26 അധ്യായങ്ങളിലായി ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു.

Shopping Cart
0
Scroll to Top