Pranaya Mekhangal Parayathirunnath | പ്രണയ മേഘങ്ങൾ പറയാതിരുന്നത്
Original price was: ₹160.00.₹140.00Current price is: ₹140.00. 13% Off
ഭാരത് ഇലക്ട്രോണിക്സ് ജീവനക്കാരനായ രഘുനന്ദൻ ഇരുപത്തഞ്ച് കൊല്ലത്തിന് ശേഷം ഡൽഹിയിൽ നിന്ന് ജന്മനാട്ടിലേക്ക് തിരികെ വരികയാണ്. ആ യാത്രയിൽ അയാൾ തന്റെ പഴയ കാലം ഓരോന്നായി ഓർത്തെടുത്തു. താൻ നാടുവിടാൻ കാരണമായ പ്രണയവും തന്റെ ജീവനായിരുന്ന നന്ദിനിക്കുട്ടിയും ആ ഓർമ്മകളിൽ കടന്നു വന്നു. രാജ്യ തലസ്ഥാനത്തെ ജീവിതത്തിൽ കൈ പിടിക്കാനെത്തിയ സുനീതിയുമായുള്ള വിവാഹവും മക്കളും അവരുമായുള്ള വേർപിരിയലുമെല്ലൊം വേദനിപ്പിക്കുന്ന ഓർമ്മകളായി. പ്രതീക്ഷകളെല്ലാം അവസാനിച്ച അയാളുടെ യാത്ര മകനെ കാത്തിരിക്കുന്ന അമ്മയെ ഒരു നോക്കു കാണാനായിരുന്നു. നഷ്ടപ്രണയവും കൈമോശം വന്ന കുടുംബ ജീവിതവും ഒറ്റപ്പെടുത്തിയ രഘുനന്ദന്റെ ആകെയുള്ള പ്രതീക്ഷയും വാത്സല്യനിധിയായ ആ അമ്മയായിരുന്നു. തിരികെ എത്തിയ അയാൾക്കായി ജീവിതം കരുതി വച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലതൊക്കെ ആയിരുന്നു.




