Master Builder: Indian Engineering Viplavathinte Rooparekha മാസ്റ്റർ ബിൽഡർ: ഇന്ത്യൻ എഞ്ചിനീയറിംഗ് വിപ്ലവത്തിന്റെ രൂപരേഖ
Pravda Books
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Self-Help
- Language
- Malayalam
About This Book
കെട്ടിടങ്ങൾ പണിയുന്നതിലുപരി മനുഷ്യരെയും നേതൃത്വത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന ഒരു പ്രചോദനാത്മക കൃതി. മരുഭൂമിയിലെ പൊടിമണ്ണിൽ നിന്ന് ലോകത്തിന്റെ ആകാശചുംബികളിലേക്ക് നടന്നുകയറിയ ഒരു കഠിനാധ്വാനിയുടെ കഥയാണിത്. അസ്ഥിയും പേശിയും കൂട്ടിയിണക്കുന്നതുപോലെ, സിദ്ധാന്തത്തെയും പ്രയോഗത്തെയും ഒന്നിപ്പിച്ച് യഥാർത്ഥ 'മാസ്റ്റർ ബിൽഡർമാരെ' വാർത്തെടുക്കാനുള്ള ഒരു ദർശനമാണ് ഈ പുസ്തകം. യു.എ.ഇയിലെയും ആഫ്രിക്കയിലെയും കാൽനൂറ്റാണ്ട് നീണ്ട തന്റെ അനുഭവസമ്പത്തിൽ നിന്നാണ്, ക്ലാസ്സ്മുറികളെയും നിർമ്മാണ സൈറ്റുകളെയും സമന്വയിപ്പിക്കുന്ന
'കൺസ്ട്രക്ഷൻ കമ്പനി കം കോളേജ്' (CCC) എന്ന നൂതന മാതൃക അദ്ദേഹം അവതരിപ്പിക്കുന്നത്. എഞ്ചിനീയറിംഗ്-നിർമ്മാണ മേഖലയിൽ തനതായ ശൈലിയും അടയാളപ്പെടുത്തലും സൃഷ്ടിച്ച മുഹമ്മദ് ഇക്ബാലിന്റെ ജീവിതയാത്രയുടെ ഓർമ്മകൾ വെറുമൊരു ആത്മകഥയല്ല, മറിച്ച് വരാനിരിക്കുന്ന തലമുറയ്ക്കുള്ള ഒരു നിർമ്മാണരേഖയാണ്. എഞ്ചിനീയറിംഗ് വിപ്ലവത്തിന്റെ ഈ രൂപരേഖ വായിക്കുമ്പോൾ, നിങ്ങളും നിങ്ങളുടെ ജീവിതത്തിന്റെ "മാസ്റ്റർ ബിൽഡർ" ആകാൻ തീർച്ചയായും
പ്രചോദിതരാകും.