കുറ്റകൃത്യങ്ങളുടെ മനഃശാസ്ത്രം: ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ കടങ്കഥ | രക്തരൂക്ഷിതമായ താമരപ്പൂക്കൾ
അഭിജിത്ത് ബിനീഷിന്റെ "രക്തരൂക്ഷിതമായ താമരപ്പൂക്കൾ" ഒരു ചോദ്യത്തിൽ നിന്ന് തുടങ്ങി ഒരുപാട് ചോദ്യങ്ങളിൽ അവസാനിക്കുന്ന ഒരു ത്രില്ലറാണ്. അധികം നീട്ടലോ വളയ്ക്കലോ ഇല്ലാത്ത അവതരണം, ഒരു ക്രിമിനൽ കഥാപാത്രം സ്വാഭാവികമായി ചിന്തിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന വഴിത്തിരിവുകൾ, വായനയ്ക്കു ശേഷം വായനക്കാരിൽ അവശേഷിക്കുന്ന ചോദ്യങ്ങൾ - ഇവയിലൂടെ നായകൻ അനുഭവിക്കുന്ന സംഘർഷങ്ങൾ വായനക്കാരുടേതു കൂടിയാവുന്നു. പെട്ടെന്ന് തീർന്നു പോവുന്നു എന്നത്…
മുൾമുനയിൽ നിർത്തിയ രക്തരൂക്ഷിതമായ താമരപ്പൂക്കൾ
'രക്തരൂക്ഷിതമായ താമരപ്പൂക്കൾ' എന്ന ക്രൈം ത്രില്ലറിന്റെ കവർ പേജ് റിലീസ് പല സാഹിത്യകൂട്ടായ്മകളിലും ഞാൻ കണ്ടിരുന്നു. ക്രൈം അത്രയ്ക്ക് താല്പര്യമില്ലാത്ത വിഷയമായത് കൊണ്ട് വിട്ടു കളഞ്ഞു. എന്നാൽ പ്രീ ബുക്കിംഗ് ചെയ്യാമോ എന്ന ചോദ്യത്തിൽ അറിയാതെ തന്നെ ഞാൻ ആ താമരപ്പൂക്കളിലേക്ക് എത്തിച്ചേരുകയായിരുന്നു. ​പുസ്തകം കൈയിൽ കിട്ടിയിട്ട് കുറച്ച് ദിവസമായെങ്കിലും സമയക്കുറവ് മൂലം ഇന്നലെയാണ് വായിച്ചു തീർന്നത്. ഓരോ…
ബിജു എം. പൗലോസ്.
വാഹനാപകടത്തെതുടർന്ന് ഒരു കൊടുംകാട്ടിലകപ്പെടുന്ന അഞ്ചു പോലീസുകാരും ഒരു കുറ്റവാളിയും അഭിമുഖീകരിക്കുന്ന ഭീകരാനുഭവങ്ങളുടെ കഥയാണ് ‘അനീഷ് ജിതിൻ’ രചിച്ച് ‘പ്രവ്ദ ബുക്സ്’ പ്രസിദ്ധീകരിച്ച ‘രാത്രി’ എന്ന നോവൽ. നിബിഡവനത്തിന്റെ ഇരുളിമയ്ക്കും, വന്യജീവികളുടെ ക്രൂരതയ്ക്കുമൊപ്പം ഭീമാകാരമായ മനുഷ്യനും മൃഗവുമല്ലാത്ത, അല്ലെങ്കിൽ രണ്ടും കൂടിചേർന്ന ഭയാനകമായ ഒരു അതിക്രൂരജീവിയും. ഹൊറർ ത്രില്ലറുകൾ വായിക്കാനിഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുവാനുള്ള വിഭവങ്ങളെല്ലാം ഒരുക്കിവെച്ചിട്ടുണ്ട് ഈ കൃതിയിൽ.
Shopping Cart
0
Scroll to Top