Historical Novel

Paattikkunile Nakshathrangal പാട്ടിക്കുന്നിലെ നക്ഷത്രങ്ങൾ

By

Pravda Books

New
₹175 ₹200 -13%

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Historical Novel
Language
Malayalam

About This Book

ചരിത്രത്തിന്റെ ഔദ്യോഗിക രേഖകളിൽ ഒരു ജനതയുടെ ശബ്ദം മങ്ങിപ്പോകുമ്പോൾ, ആ മൗനത്തിന്റെ അടിത്തട്ടിൽ എത്ര ജീവിതങ്ങൾ അടക്കം ചെയ്യപ്പെടുന്നുണ്ടാകും? ദീപ റാണിയുടെ പാട്ടിക്കുന്നിലെ നക്ഷത്രങ്ങൾ ഈ ചോദ്യത്തെ ഒരു ചരിത്രാന്വേഷണമായി മാത്രമല്ല, ഓർമ്മയുടെ രാഷ്ട്രീയമായി കൂടിയാണ്
ഉയർത്തുന്നത്.

കടയ്ക്കൽ വിപ്ലവത്തെ പശ്ചാത്തലമാക്കുന്ന ഈ നോവൽ, ഒരു പ്രാദേശിക ജനകീയ മുന്നേറ്റത്തെ ചരിത്രത്തിന്റെ പുറമ്പോക്കിൽ നിന്ന് തിരികെ കൊണ്ടുവരുന്നതിനൊപ്പം, ആ സമരത്തിന്റെ ചൂട് അനുഭവിച്ച മനുഷ്യരുടെ സ്വകാര്യജീവിതങ്ങളിലേക്കും അതിന്റെ മുറിവുകൾ വഹിച്ച തലമുറകളിലേക്കും ഇറങ്ങിച്ചെല്ലുന്നു. രേഖകളിൽ ഇടം നേടിയ നേതാക്കളേക്കാൾ, പേരുകൾ മാഞ്ഞുപോയ
സാധാരണ മനുഷ്യരെയും അവരുടെ അധ്വാനത്തെയും ഭയത്തെയും പ്രതിരോധത്തെയും
ഓർമ്മകളെയും നോവൽ ചരിത്രത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നു. അതുകൊണ്ടുതന്നെ ഇവിടെ വിപ്ലവം ഒരു സംഭവമല്ല; തലമുറകളിലൂടെ ശരീരത്തിലും കുടുംബങ്ങളിലും സ്ഥലങ്ങളിലും ഭാഷയിലും തുടരുന്ന ഒരു അനുഭവമാണ്.