Academic

Vakrokthi Jeevitham : Udalum Arivum വക്രോക്തിജീവിതം: ഉടലും അറിവും

By

Pravda Books

₹300

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Academic
Language
Bilingual

About This Book

ഇന്ത്യൻ സാഹിത്യമീമാംസയിൽ ഏറെ പ്രബലമായ ഒന്നാണ് കുന്തകൻ അവതരിപ്പിച്ച വക്രോക്തിസിദ്ധാന്തം. എന്നാൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു സങ്കല്പവും വക്രോക്തിയാണ്. വസ്തുതകളെ അതുപോലെ നേരിട്ടവതരിപ്പിക്കുന്ന ശാസ്ത്രഭാഷയിൽനിന്നോ പത്രഭാഷയിൽനിന്നോ സാഹിത്യഭാഷ വേറിട്ടുനില്ക്കുന്നതിനെക്കുറിച്ചാണ് വക്രോക്തി സംസാരിക്കുന്നത്. സാഹിത്യത്തിലെ വർണതലംമുതൽ പ്രബന്ധതലംവരെയുള്ള വിവിധ വക്രതകളെക്കുറിച്ച് ഇതു ചർച്ച ചെയ്യുന്നുണ്ട്. വക്രോക്തിസിദ്ധാന്തത്തെ പാശ്ചാത്യവും ഉത്തരാധുനികവുമായ ധൈഷണികസൗന്ദര്യശാസ്ത്രത്തിന്റെ സങ്കല്പനങ്ങൾ ഉപയോഗിച്ച് പുനഃപരിശോധിക്കുകയാണ് ഈ പഠനം. കുന്തകൻ അവതരിപ്പിച്ച വക്രോക്തിസിദ്ധാന്തം എത്രത്തോളം സങ്കല്പനപരമാണെന്നു കണ്ടെത്താൻ ശ്രമിക്കുന്നതോടൊപ്പം ജ്ഞാനാർഥവിചാരത്തിന്റെ പരികല്പനകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് വക്രോക്തിസി ദ്ധാന്തത്തെ പരിശോധിക്കുന്നു.