Essay / Studies
Keraleeya Swedha Vidhi- Oru Prayogika Sameepanam കേരളീയ സ്വേദ വിധി- ഒരു പ്രായോഗിക സമീപനം
Pravda Books
₹140
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Essay / Studies
- Language
- Bilingual
About This Book
മഹാമനീഷികളായ കേരളീയ വൈദ്യന്മാർ അവരുടെ സൂക്ഷ്മമായ ധിഷണ കൊണ്ട് വ്യത്യസ്തങ്ങളായ പ്രയോഗങ്ങളാൽ സ്വേദന ചികിത്സയെ ഒരു സ്വതന്ത്ര ചികിത്സയായി തന്നെ ഉയർത്തിക്കൊണ്ടു വന്നിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇന്ന് സ്വേദനത്തിന്റെ പ്രായോഗിക തലങ്ങളെ കൂടുതൽ സൂക്ഷ്മമായി അറിയുകയെന്നത് ചികിത്സ യുമായി ബന്ധപ്പെട്ട എല്ലാവർക്കും അത്യാവശ്യമായ സംഗതിയാണ്. ഈ ഒരു സാഹചര്യത്തിലാണ് എന്റെ ശിഷ്യ സമനായ നവനീതിന്റെ "കേരളീയ സദവിധി: ഒരു പ്രായോഗിക സമീപനം എന്ന പുസ്തകം പ്രസക്തമാവുന്നത്. ക്ലിഷ്ടമായ സംസ്കൃത സാങ്കേ തിക പദങ്ങളില്ലാതെ ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ അയത്ന ലളിതമായ അവതരണമാണ് ഈ ഗ്രന്ഥത്തിന്റെ മുഖ്യമായ പ്രത്യേകത. പ്രധാനപ്പെട്ട പിണ്ഡസ്വേദങ്ങളുടേയും ദ്രവദങ്ങളുടേയും പ്രയോഗവിധി, ഉപയോഗങ്ങൾ, പ്രയോഗിക്കുമ്പോൾ വരാൻ സാധ്യതയുള്ള അപായങ്ങൾ, അതിനെതിരെ വേണ്ട പ്രാഥമികമായ സമീപനം തുടങ്ങി പ്രായോഗിക ശിക്ഷണത്തിന് ഉതകുന്ന ഒരുപാട് കാര്യങ്ങൾ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചികിത്സാമുറികളിൽ വെയ്ക്കാവുന്ന ഒരു ഹാൻഡ് ബുക്കായി ഈ ഗ്രന്ഥം ഉപയോഗിയ്ക്കാവുന്നതാണ്.