Poetry

Chuttikaran ചുട്ടിക്കാരൻ

By

Pravda Books

₹140

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Poetry
Language
Bilingual

About This Book

എന്താണ് കവിതയെന്ന ചോദ്യത്തിന് ഉത്തരമായി നൽകുന്ന ഏത് നിർവചനത്തിനും ഇണങ്ങും അശോകന്റെ കവിതകൾ. അത് പെരുന്തച്ചൻ രൂപകല്പന ചെയ്ത ക്ഷേത്രക്കുളം പോലെ അനുവാചക ദൃഷ്ടിക്കനുസൃതമായി വൃത്തമായും ചതുരമായും ത്രികോണമായും കാണപ്പെടും. രചനാപരമായി അങ്ങേയറ്റം 'റിഥമിക് ആയ ഈ കവിതകൾ വില്യം വേഡ്സ് വർത്തിന്റെ "ശക്തമായ വികാരങ്ങളുടെ നൈസർഗ്ഗികമായ കവിഞ്ഞൊഴുകൽ' (Spontaneous overflow of powerful feelings) എന്ന പ്രശസ്തമായ നിർവചനത്തോട് ചേർന്നു നില്ക്കുന്നവ തന്നെയാണ്. അതിലുപരിയാണ് കവി സമൂഹത്തിനു നൽകുന്ന സന്ദേശങ്ങളും സമൂഹത്തോട് കാട്ടുന്ന പ്രതിബദ്ധതയും. ഈ പ്രതിബദ്ധത, കൈയടിക്കു വേണ്ടിയുള്ള വെറും ചെപ്പടി വിദ്യയല്ലെന്നും ജനിതക പാരമ്പര്യമായി ഹൃദയ ത്തിലും രക്തരേണുക്കളിലും അലിഞ്ഞു ചേർന്നിട്ടുള്ള നിർവ്യാജമായ ഒന്നാണെന്നും കവിയെ അറിയാവുന്നവരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ!